തിരുവനന്തപുരം: 2022-23, 2023-2024 വർഷത്തിൽ ബിരുദ തലത്തിൽ 75 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച, രണ്ടര ലക്ഷം രൂപയിൽ താഴെ വരുമാനമുളള കുടുംബങ്ങളിലെ വിദ്യാർഥികൾക്കുവേണ്ടിയുള്ള സിഎം പ്രതിഭ പുരസ്കാരത്തിന് ഓൺലൈനായി 28 വരെ അപേക്ഷിക്കാം.
ഡിഗ്രി/ പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, വ്യക്തവും പൂർണവുമായ കൺസോളിഡേറ്റഡ് ഡിഗ്രി മാർക്ക് ലിസ്റ്റ്, വിദ്യാർഥിയുടെ വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം https://cmprathibha puraskaram .kerala.gov.in വഴി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9447096580, ഇമെയിൽ: dcecm scholarship @gmail.com.